പുനലൂർ: പുനലൂർ ശ്രീനാരായണ കോളേജിൽ പൂർവ വിദ്യാർത്ഥി സംഗമവും ആദരിക്കലും 30ന് രാവിലെ 10.30ന് കോളേജ് ഓഡിറ്റോറിയത്തിൽ നടക്കും. 1995-97 കാലഘട്ടത്തിൽ കോളേജിൽ നിന്ന് പ്രീ-ഡിഗ്രി പഠിച്ചിറങ്ങിയ എ- മുതൽ കെ-.വരെയുള്ള ബാച്ചിലെ 500 ഓളം വിദ്യാർത്ഥികളുടെ മയിൽപ്പീലികൂട്ടം എന്ന പേരിലെ സംഗമമാണ് നടക്കുന്നതെന്ന് ഭാരവാഹികളായ ജെ.ജയചന്ദ്രൻ, ദിലീപ് കുമാർ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സംഗമത്തിൽ പൂർവ അദ്ധ്യാപകരെ ആദരിക്കലും ഗുരുവന്ദനവും നടക്കും. അകാലത്തിൽ പൊലിഞ്ഞു പോയ സഹപാഠികളുടെ സ്മരണാർത്ഥം പാവപ്പെട്ടവരെ സഹായിക്കുന്നതടക്കമുള്ള കാരുണ്യ പ്രവർത്തനങ്ങളാണ് പൂർവ വിദ്യാർത്ഥി സംഘടന നടത്തി വരുന്നത്. 30ന് രാവിലെ 9.30മുതൽ രജിസ്ട്രേഷനും 10.30മുതൽ സ്വയം പരിചയപ്പെടുത്തലും തുടർന്ന് ഉദ്ഘാടന സമ്മേളനവും നടക്കും. കോളേജിൽ നിന്ന് 1995-97 കാലഘട്ടത്തിൽ പഠിച്ചിറങ്ങിയ വിദ്യാർത്ഥികൾ 7510282025, 8547327797, 9446852130, 8281038499 എന്നീ മൊബൈൽ ഫോൺ നമ്പരുകളിൽ ബന്ധപ്പെടണമെന്ന് ഭാരവാഹികൾ അറിയിച്ചു. ബിജോയ് കുര്യൻ, പ്രശാന്ത്,ഡെയ്സിമോൾ, രഞ്ജിത, സവിത, പ്രവീൺ പ്ലാവിളയിൽ, അജിത്ത്,കോന്നി രാജി തുടങ്ങിയവരും വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.