photo
മർച്ചന്റ്സ് ചേംബറിന്റെയും കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെയും നേതൃത്വത്തിൽ പുനലൂരിൽ നടന്ന കുടുംബസംഗമം ജില്ല പ്രസിഡന്റ് എസ്.ദേവരാജൻ, മറ്റ് ജില്ല ഭാരവാഹികളായ വിജയകൃഷ്ണ വിജയൻ, ജോജോ.കെ.എബ്രഹാം, കരിക്കോട് രാജീവ്,എസ്.കബീർ തുടങ്ങിയവർ ചേ‌ർന്ന് ഉദ്ഘാടനം ചെയ്യുന്നു

പുനലൂർ:പുനലൂർ മർച്ചന്റ്സ് ചേംബറിന്റെയും കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെയും നേതൃത്വത്തിൽ കുടുംബസംഗമവും അദരിക്കലും മോട്ടിവേഷൻ ക്ലാസും നടന്നു. എൻ.കെ.പ്രേമചന്ദ്രൻ എം.പി ഓൺലൈനായി പരിപാടികൾ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് എസ്.ദേവരാജൻ, ജനറൽ സെക്രട്ടറി ജോജു കെ.എബ്രഹാം, ജില്ല വൈസ് പ്രസിഡന്റുമാരായ കരിക്കോട് രാജീവ്, വിജയകൃഷ്ണ വിജയൻ, ജില്ല ട്രഷറർ എസ്.കബീർ എന്നിവർ ചേർന്ന് ചടങ്ങുകളുടെ ഭദ്രദീപം തെളിച്ചു. പ്രസിഡന്റ് എസ്.നൗഷറുദ്ദീൻ അദ്ധ്യക്ഷനായി. ജില്ല പ്രസിഡന്റ് എസ്.ദേവരാജൻ സ്നേഹസ്പർ‌ശം കുടുംബ സുരക്ഷ പദ്ധിയുടെ അംഗത്വ കാർഡ് വിതരണവും ജില്ല ട്രഷറർ എസ്.കബീർ പുനലൂരിലെ മുൻ കാല മുതിർന്ന വ്യാപാരികളായ സന്തോഷ് കെ.തോമസ്, കെ.ധർമ്മരാജൻ,എം.യൂസഫ്, പി.രാമസ്വാമി,സുരേന്ദ്രൻ ചെട്ടിയാർ, കെ.ഗോപലകൃഷ്ണൻ എന്നിവരെ പൊന്നാട അണിയിച്ച് ആദരിച്ചു. തുടർന്ന് ലാലു മലയിൽ മോട്ടിവേഷൻ ക്ലാസുകൾ നയിച്ചു. പുനലൂർ മേഖല പ്രസിഡന്റ് ഇടമുളയ്ക്കൽ ഗോപാലകൃഷ്ണൻ സമ്മാനദാനം നടത്തി. ജനറൽ സെക്രട്ടറി പി.സി.കുര്യക്കോസ് സ്വാഗതവും ട്രഷറർ സി.എസ്.ബഷീർ നന്ദിയും പറഞ്ഞു. തുടർന്ന് കലാപരിപാടികളും നടന്നു. ഭാരവാഹികളായ എം.ഖുറേഷി,പി.ബി.വേണു, അഡ്വ.പി.ആർ.രവികൃഷ്ണൻ, ജി.അനീഷ്കുമാർ, തോമസ് കരുവിള, അശോക് ബി.വിക്രമൻ, എ.കെ.അനിൽ,ഷാജഹാൻ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.