photo
ബി.ജെ.പിയുടെ നേതൃത്വത്തിൽ കരവാളൂരിൽ നടന്ന പ്രകടനം

പുനലൂർ: രാജ്യത്തെ നാല് സംസ്ഥാനങ്ങളിൽ നടന്ന നിയമസഭ തിരഞ്ഞെടുപ്പിൽ ബി.ജെ.പി മൂന്ന് ഇടത്ത് വമ്പിച്ച ഭൂരിപക്ഷം നേടി അധികാരത്തിൽ വന്നതിൽ വിജയാഹ്ളാദ പ്രകടനം നടത്തി. ബി.ജെ.പി കരവാളൂർ പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തിലാണ് ടൗണിൽ പ്രകടനം നടത്തിയത്.പഞ്ചായത്ത് സമിതി പ്രസിഡന്റ് ഡി.ശങ്കരമണി, ജനറൽ സെക്രട്ടറി കെ.ഓമനകുട്ടൻ തുടങ്ങിയ നിരവധി നേതാക്കൾ പ്രകടനത്തിന് നേതൃത്വം നൽകി.