treyinging-

കൊല്ലം: എസ്.പി.സി സ്റ്റേറ്റ് ഡയറക്ടറേറ്റിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന 'ചലഞ്ച് ദ ചലഞ്ചസ് ' പ്രോഗ്രാമിന്റെ ഭാഗമായ ഡ്രഗ്ഗ് അഡിക്ഷൻ എന്ന വിഷയത്തിൽ ഡോൺ ബോസ്കോ ഡ്രീം പദ്ധതിയുടെ സഹകരണത്തോടെ കുട്ടിപ്പൊലീസിന്റെ ചുമതലയുള്ള അദ്ധ്യാപകർക്കായി ബോധവത്കരണ ക്ലാസ് നടത്തി. എസ്.പി.സി പ്രോജക്ട് സ്റ്റേറ്റ് നോഡൽ ഓഫീസർ ദക്ഷിണമേഖല ഡി.ഐ.ജി ആർ. നിശാന്തിനിയുടെ നിർദ്ദേശപ്രകാരം ജില്ലാ പൊലീസ് ട്രെയിനിംഗ് സെന്റർ ഹാളിൽ നടന്ന പരിപാടി, ജില്ലാ പൊലീസ് മേധാവി വിവേക് കുമാർ ഉദ്ഘാടനം ചെയ്തു.

കേരള ചെെൽഡ് റൈറ്റ്സ് കമ്മിഷൻ മുൻ അംഗവും ഡ്രീം സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടറുമായ ഫാ: ഫിലിപ്പ് പാറക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. ഡ്രീം കൊല്ലം പ്രോജക്ട് ഡയറക്ടർ ഫാ: സി.ജെ. സെബാസ്റ്റ്യൻ മുഖ്യപ്രഭാഷകനായി. ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാൻ സനൽ വെള്ളിമൺ, എസ്.പി.സി കൊല്ലം സിറ്റി ഡി.എൻ.ഒ സക്കറിയ മാത്യു, എ.ഡി.എൻ.ഒ (കൊല്ലം സിറ്റി) ബി. രാജേഷ്, എ.ഡി.എൻ.ഒ (കൊല്ലം റൂറൽ) ടി. രാജീവ് എന്നിവർ സംസാരിച്ചു. കമ്മ്യൂണിറ്റി പൊലീസ് ഓഫീസർ ഷാജി സ്വാഗതവും ഡ്രീം കോ ഓർഡിനേറ്റർ ആതിര നന്ദിയും പറഞ്ഞു. തുടർന്ന് ട്രാഡ വൈസ് പ്രിൻസിപ്പൽ സിജി ആന്റണി ക്ലാസെടുത്തു. ' കുട്ടികളിലെ ലഹരി ഉപയോഗം' എന്നതായിരുന്നു വിഷയം.