
കൊല്ലം: മുതിരപ്പറമ്പ് മുസ്‌ലിം ജമാഅത്ത് പ്രസിഡന്റായിരുന്ന കായിക്കര അബ്ദുൽ സലാം സാഹിബിന്റെ മരണാനാന്തര ചടങ്ങുകൾക്ക് ശേഷം പള്ളിയുടെ മുന്നിൽ നടന്ന അനുസ്മരണ യോഗം മസ്ജിദ് ചീഫ് ഇമാം കാരാളി നാസറുദ്ദീൻ മന്നാനി ഉദ്ഘാടനം ചെയ്തു. മുതിരപ്പറമ്പ് മസ്ജിദ് വൈസ് പ്രസിഡന്റ് അബ്ദുൽ റഷീദ് പ്ലാസ അദ്ധ്യക്ഷത വഹിച്ചു. കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി, തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി, മൂവാറ്റുപുഴ അഷ്റഫ് മൗലവി, ഡോ. ആനേപ്പിൽ സുജിത്, ഡി. ഗീതാകൃഷ്ണൻ, അയത്തിൽ അപ്പുക്കുട്ടൻ, അബ്ദുൽ സത്താർ മൗലവി അൽ ഖാസിമി, മുഹമ്മദ് കുഞ്ഞ്, അബ്ദുൽ സലാം മൗലവി, ഇമാം നുജുമുദ്ദീൻ മന്നാനി, മൈതീൻ കുഞ്ഞ് കുഞ്ഞുമോൻ, ഷഹീർ ഷാ, സുൽഫിക്കർ സലാം, ഹബീബ് കൊല്ലം, കുരീപ്പുഴ യഹിയ, നുജുമുദ്ദീൻ അഹമ്മദ്, മൈലക്കാട് ഷാ, എം.എസ്. സിദ്ദിക്ക്, മണക്കാട് നുജുമുദ്ദീൻ, ഹബീബ് മുഹമ്മദ്, ഡോ. അബ്ദുൽ സലാം, കെ.ബി. ഷഹാൽ, തൊടിയിൽ ലുക്മാൻ, ഷംനാദ് മുതിരപ്പറമ്പ്, ഇക്ബാൽ പറമ്പിൽ, കതലിക്കാട് നിസാർ, മാഹിൻ അബ്ദുൽ ഖാദർ, സലീം തോപ്പിൽനഗർ എന്നിവർ സംസാരിച്ചു.