arrest

കൊല്ലം: പൂയപ്പള്ളിയിൽ നിന്ന് ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിന്റെ അന്വേഷണം ജില്ലാ ക്രൈം ബ്രാഞ്ചിന് കൈമാറി. ഡി.ഐ.ജി ആർ.നിശാന്തിനിയാണ് റൂറൽ ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി എം.എം.ജോസിന്റെ നേതൃത്വത്തിൽ 13 അംഗ സംഘത്തെ നിയോഗിച്ചത്.

സംഭവം വൻ വിവാദമായതോടെ അഡീഷണൽ എസ്.പി ആർ.പ്രതാപൻ നായരുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ 39 അംഗ അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു. പൂയപ്പള്ളി സി.ഐ എസ്.ടി.ബിജുവായിരുന്നു അന്വേഷണ ഉദ്യോഗസ്ഥൻ. എ.ഡി.ജി.പി എം.ആർ.അജിത്ത്കുമാറും ഡി.ഐ.ജി ആർ.നിശാന്തിനിയും കൊല്ലത്ത് ക്യാമ്പ് ചെയ്ത് അന്വേഷണത്തിന് നേതൃത്വം നൽകിയിരുന്നു. പൂയപ്പള്ളി സി.ഐ എസ്.ടി.ബിജു, പൂയപ്പള്ളിയിലെ എസ്.ഐമാരായ അഭിലാഷ്, സജി ജോൺ, അഡീഷണൽ എസ്.ഐമാരായ രാജേഷ്, ജിജിമോൾ, അംബിക, ഗ്രേഡ് എസ്.ഐ മനോജ്കുമാർ, സീനിയർ സി.പി.ഒമാരായ ബിനു, ഷിജു, ബിജീഷ്, മഹേഷ് മോഹൻ, ജിജി സനോജ് എന്നിവരാണ് പുതിയ അന്വേഷണ സംഘത്തിലെ അംഗങ്ങൾ.

ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി കേസിന്റെ അന്വേഷണം ഏറ്റെടുത്തതായുള്ള റിപ്പോർട്ടിനൊപ്പം പ്രതികളെ കസ്റ്റഡിയിൽ വിട്ടുനൽകാനുള്ള അപേക്ഷയും ഇന്നലെ കൊട്ടാരക്കര മജിസ്ട്രേറ്റ് കോടതിയിൽ നൽകി. അപേക്ഷ ഇന്ന് കോടതി പരിഗണിക്കും. പുതിയ അന്വേഷണ സംഘം ഇന്നലെ പ്രത്യേക യോഗം ചേർന്ന് ആക്ഷൻ പ്ലാൻ തയ്യാറാക്കി.

 പി​ടി​ക്ക​പ്പെ​ടു​മെ​ന്ന് ക​രു​തി​യി​ല്ലെ​ന്ന് അ​നി​ത​കു​മാ​രി

​ഓ​യൂ​രി​ൽ​ ​കു​ട്ടി​യെ​ ​ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ ​കേ​സി​ൽ​ ​റി​മാ​ൻ​ഡി​ൽ​ ​ക​ഴി​യു​ന്ന​ ​ര​ണ്ടാം​പ്ര​തി​ ​എം.​ആ​ർ.​അ​നി​ത​കു​മാ​രി​ ​അ​ട്ട​ക്കു​ള​ങ്ങ​ര​ ​വ​നി​താ​ ​ജ​യി​ലി​ൽ​ ​ഉ​ദ്യോ​ഗ​സ്ഥ​രോ​ട് ​സം​സാ​രി​ച്ച​പ്പോ​ൾ​ ​വി​കാ​രാ​ധീ​ന​യാ​യി.​ ​'​പ​റ്റി​പ്പോ​യി,​​​ ​പി​ടി​ക്ക​പ്പെ​ടു​മെ​ന്ന് ​ഒ​രി​ക്ക​ലും​ ​ക​രു​തി​യി​ല്ല​'​ ​ജ​യി​ൽ​ ​ഉ​ദ്യോ​ഗ​സ്ഥ​രോ​ട് ​അ​നി​ത​ ​കു​മാ​രി​ ​പ​റ​ഞ്ഞു.​ ​ജ​യി​ലി​ൽ​ ​പൊ​തു​വേ​ ​ശാ​ന്ത​യാ​യാ​ണ് ​ഇ​വ​ർ​ ​പെ​രു​മാ​റു​ന്ന​തെ​ന്ന് ​ഉ​ദ്യോ​ഗ​സ്ഥ​ർ​ ​പ​റ​ഞ്ഞു.​ ​ത​റ​ ​തു​ട​യ്‌​ക്ക​ലാ​ണ് ​അ​നി​ത​ ​കു​മാ​രി​ക്ക് ​ന​ൽ​കി​യി​രി​ക്കു​ന്ന​ ​ജോ​ലി.​ ​അ​നി​ത​കു​മാ​രി​യെ​യും​ ​കൂ​ട്ടു​പ്ര​തി​യാ​യ​ ​മ​ക​ൾ​ ​അ​നു​പ​മ​യെ​യും​ ​വെ​വ്വേ​റെ​ ​സെ​ല്ലു​ക​ളി​ലാ​ണ് ​പാ​ർ​പ്പി​ച്ചി​രി​ക്കു​ന്ന​ത്.​ ​അ​നു​പ​മ​യ്ക്ക് ​പ്ര​ത്യേ​ക​ ​ജോ​ലി​യൊ​ന്നും​ ​ന​ൽ​കി​യി​ട്ടി​ല്ല.​ ​സ​ഹ​ത​ട​വു​കാ​രോ​ട് ​മി​ണ്ടാ​തെ​ ​സെ​ല്ലി​ന്റെ​ ​മൂ​ല​യി​ൽ​ ​ഒ​രേ​ ​ഇ​രി​പ്പാ​ണ് ​അ​നു​പ​മ​യെ​ന്ന് ​ജ​യി​ൽ​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ ​പ​റ​‍​ഞ്ഞു.