കരുനാഗപ്പള്ളി: മലയാളം ഗ്രന്ഥശാലയുടെ ബഹുനില കെട്ടിടത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചുള്ള സംഘാടക സമിതി യോഗം കാപ്പക്സ് മുൻ ചെയർമാൻ പി.ആർ.വസന്തൻ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് പ്രമോദ് ശിവദാസ് അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ.അനിൽ എസ്.കല്ലേലിഭാഗം, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ സുനിത അശോകൻ, ടി.രാജീവ് എന്നിവർ സംസാരിച്ചു. കെ. ശ്രീനിവാസൻ സ്വാഗതവും മോഹനൻ നന്ദിയും പറഞ്ഞു.