nashanal-

കൊല്ലം :തിരുവനന്തപുരം അഗ്രികൾച്ചറൽ കോ ഓപ്പറേറ്റീവ് സ്റ്റാഫ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്ന, കുട്ടികളുടെ സംസ്ഥാനതല ശാസ്ത്ര കോൺഗ്രസിൽ നിന്നു ദേശീയതല മത്സരത്തിലേക്ക് വടക്കേവിള ശ്രീനാരായണ പബ്ലിക് സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളായ അർജുൻ സംഗീത്, ദേവനാരായണൻ എന്നിവരെ തിരഞ്ഞെടുത്തു. സീനിയർ വിഭാഗത്തിൽ 70 വിദ്യാലയങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ മത്സരാർത്ഥികളായി. വിഷമയമായ സിഗരറ്റ്കുറ്റിയെ പ്രയോജനപ്രദമായ മാലിന്യ നിവാരണ പുനരുപയോഗ സാദ്ധ്യതകളിലേക്ക് പരിവർത്തനം ചെയ്തുകൊണ്ട് കാർഷിക മേഖലയിലെ നൂതന കീടനാശിനിയായും മണ്ണിന്റെ ആർദ്രത നിലനിറുത്തുന്ന പദാർത്ഥമായും എങ്ങനെ ഉപയോഗപ്പെടുത്താം എന്ന വിഷയത്തെ അടിസ്ഥാനമാക്കിയാണ് പ്രോജക്ട് അവതരിപ്പിച്ചത്.