canvas-
പന്മനഗ്രാമ പഞ്ചായത്ത് സംഘാടക സമിതിയുടെ സഹകരണത്തോടെ പന്മന മനയിൽ പ്ലാക്കാട്ടു കുളങ്ങര പാർക്കിൽ നടന്ന ജനകീയ കാൻവാസ് കാരിക്കേച്ചർ റിട്ട.ജില്ലാ ജഡ്ജി ഇ.മൈതിൽ കുഞ്ഞ് ചിത്രം വരച്ച് ഉദ്ഘാടനം ചെയ്യുന്നു

പന്മന: നവകേരള സദസിന്റെ പ്രചരണാർത്ഥം പന്മന ശ്രീ വിദ്യാധിരാജഗ്രന്ഥശാലയുടെയും മനയിൽ ഫുട്ബാൾ അസോസിയേഷന്റെയും ആഭിമുഖ്യത്തിൽ പന്മനഗ്രാമ പഞ്ചായത്ത് സംഘാടക സമിതിയുടെ സഹകരണത്തോടെ പന്മന മനയിൽ പ്ലാക്കാട്ടു കുളങ്ങര പാർക്കിൽ വെച്ച് ജനകീയ കാൻവാസ് കാരിക്കേച്ചർ സംഘടിപ്പിച്ചു. ഡോ.സുജിത്ത് വിജയൻ പിള്ള എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ കൂടിയ ചടങ്ങിൽ റിട്ട.ജില്ലാ ജഡ്ജി ഇ.മൈതിൽ കുഞ്ഞ് ചിത്രം വരച്ച് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സംഘാടക സമിതി ചെയർമാൻ കെ.എ.നിയാസ്, കെ.ജി.വിശ്വംഭരൻ , എൽ.വിജയൻ നായർ,അഹമ്മദ് മൺസൂർ, ഗ്രന്ഥശാല പ്രസിഡന്റ് എ.കെ.ആനന്ദ് കുമാർ, എം.എഫ്.എ പ്രസിഡന്റ് പന്മന മഞ്ജേഷ്, അഡ്വ.സി.സജീന്ദ്ര കുമാർ, ഗ്രാമ പഞ്ചായത്തംഗം ഉഷാകുമാരി, ഉഷ റാണി, എം.ഷാഹിദാ, സലിം, വിനോദ് കുമാർ , സജിത്, അരുൺ രാജ്, വിഷ്ണു വേണുഗോപാൽ, രഘു എന്നിവർ പങ്കെടുത്തു.