pp

കുണ്ടറ: കൈതക്കോട് ശ്രീ ഇണ്ടിളയപ്പൻ ക്ഷേത്രത്തിലെ ഭാഗവത സപ്താഹ ജ്ഞാന യജ്ഞത്തിന്റെ ഉദ്ഘാടനം എൻ.എസ്.എസ് പ്രതിനിധി സഭാംഗവും കൊട്ടാരക്കര താലൂക്ക് യൂണിയൻ പ്രസിഡന്റുമായ ജി​. തങ്കപ്പൻ പിള്ള ഉദ്ഘാടനം ചെയ്തു. ക്ഷേത്ര ഭരണ സമിതി പ്രസിഡന്റ് എസ്. ബാലചന്ദ്രക്കുറുപ്പ് അദ്ധ്യക്ഷത വഹിച്ചു. എൻ.എസ്.എസ് താലൂക്ക് യൂണിയൻ സെക്രട്ടറി സി. അനിൽകുമാർ മുഖ്യ പ്രഭാഷണം നടത്തി. എൻ.എസ്.എസ് താലൂക്ക് യൂണിയൻ ഇലക്ടറൽ മെമ്പർ രാജഗോപാൽ, ഭരണസമിതി ജോ.സെക്രട്ടറി ബി​.എസ്. ശ്രീജിത്ത്, ട്രഷറർ ജി​. ഉണ്ണിക്കൃഷ്ണൻ എന്നിവർ സംസാരി​ച്ചു. യജ്ഞാചാര്യൻ കായംമഠം അഭിലാഷ് നാരായണൻ മാഹാത്മ്യ പ്രഭാഷണം നടത്തി. ക്ഷേത്ര ഭരണസമിതി സെക്രട്ടറി പി. സുരേഷ് കുമാർ സ്വാഗതവും സപ്താഹ ജോ. കൺവീനർ ശാന്താകൃഷ്ണൻ നന്ദിയും പറഞ്ഞു.