പോരുവഴി: മൃഗ സംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ കുളമ്പുരോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി ശൂരനാട് വടക്ക് ഗ്രാമ പഞ്ചായത്തിൽ കുളമ്പ് രോഗ പ്രതിരോധ കുത്തിവെയ്പ് കാമ്പയിൻ പാറക്കടവ് മൃഗാശുപത്രിയിൽ വച്ച് നടന്നു. ശൂരനാട് വടക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. കുളമ്പുരോഗ കുത്തിവയ്പ് 21 പ്രവർത്തി ദിവസങ്ങളിലായി നടക്കും. വെറ്ററിനറി സർജൻ ഡോ.വി.എസ്.ഗുരു പ്രിയ നേതൃത്വം നൽകും . ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ മഞ്ജു , എ.എഫ്.ഒ ഗീതാകുമാരി , ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ മിനി മോൾ എന്നിവർ പഞ്ചായത്തിലെ വിവിധ വാർഡുകളുടെ ചുമതല വഹിക്കും.