photo
തഴവാ പഞ്ചായത്ത് പൗരസമിതിയുടെ നേതൃത്വത്തിൽ കാർഷിക കടാശ്വാസ കമ്മിഷൻ അംഗം കെ.ജി. രവി തഴവാ കനകന് ശ്രേഷ്ഠ പുരസ്കാരവും പൊന്നാടയും നൽകി ആദരിക്കുന്നു

കരുനാഗപ്പള്ളി: തഴവാ കനകനെ തഴവാ പഞ്ചായത്ത് പൗരസമിതിയുടെ നേതൃത്വത്തിൽ ശ്രേഷ്ഠ പുരസ്കാരവും പൊന്നാടയും നൽകി ആദരിച്ചു. ചടങ്ങ് സംസ്ഥാന കാർഷിക കടാശ്വാസ കമ്മിഷൻ അംഗം കെ.ജി. രവി ഉദ്ഘാടനം ചെയ്തു. ഓൾ ഇന്ത്യ റേഡിയോ ആർട്ടിസ്റ്റ്, നാടക അഭിനേതാവ്, കോൺഗ്രസ് തഴവാ മണ്ഡലം കമ്മിറ്റി സെക്രട്ടറി, 15 വർഷക്കാലം ഗ്രാമ പഞ്ചായത്ത് അംഗം, പത്ര പ്രവർത്തകൻ, തഴവാ ശ്രീ കൃഷ്ണസ്വാമി ക്ഷേത്ര ഉപദേശക കമ്മറ്റി സെക്രട്ടറി, തഴവാ ഗവ.ഗേൾസ് ഹയർ സെക്കൻറി സ്കൂളിലെ മുൻ പി.ടി.എ പ്രസിഡന്റ് , മികച്ച ടുട്ടോറിയൽ അദ്ധ്യാപകർ, തഴവാ സഹകരണ ബാങ്ക് മുൻ ഡയറക്ടർ ബോർഡ് അംഗം,എസ്.എൻ. യുത്ത് മൂവ്മെന്റ് സെക്രട്ടറി തുടങ്ങിയ മേഖലകളിൽ നിറസാന്നിദ്ധ്യമായിരുന്നു തഴവ കനകൻ.