കൊല്ലം: കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിലെ അംഗഗ്രന്ഥശാലകളിലെ അംഗങ്ങളിൽ 18 വയസിന് മുകളിൽ പ്രായമുള്ളവർക്കായി കൊല്ലം താലൂക്ക് ലൈബ്രറി കൗൺസിൽ സംഘടിപ്പിക്കുന്ന കാക്കനാടൻ സ്മാരക ചെറുകഥാ മത്സരത്തിൽ ചെറുകഥകൾ ക്ഷണിച്ചു.
ഏറ്റവും മികച്ച ചെറുകഥയ്ക്ക് 10,000 രൂപയും ക്യാഷ് അവാർഡും പ്രശസ്തിപത്രവും സമ്മാനിക്കും. രചനകൾ 10 പേജിൽ കവിയരുത്. കടലാസിന്റെ ഒരുവശത്ത് മാത്രം എഴുതുക. തിരഞ്ഞെടുക്കപ്പെട്ടവ കൊല്ലം താലൂക്ക് ലൈബ്രറി കൗൺസിലിൽ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കും. രചയിതാവിന്റെ പേര്, മേൽവിലാസം, ഫോൺ നമ്പർ, ഗ്രന്ഥശാലയുടെ വിലാസം എന്നിവ പ്രത്യേകം കടലാസിൽ രേഖപ്പെടുത്തണം. ഗ്രന്ഥശാല അംഗത്വം തെളിയിക്കുന്ന സാക്ഷ്യപത്രവും വേണം. അവസാന തീയതി ജനുവരി 31. വിലാസം: സെക്രട്ടറി, കൊല്ലം താലൂക്ക് ലൈബ്രറി കൗൺസിൽ, അക്ഷരമന്ദിരം, പബ്ലിക് ലൈബ്രറി കോംപ്ലക്സ്, കൊല്ലം - 1. ഫോൺ: 9446258926, 9447077267.