കരുനാഗപ്പള്ളി: കേരള വൈകല്യ ഐക്യ അസോസിയേഷന്റെ നേതൃത്വത്തിൽ ലോക ഭിന്നശേഷി ദിനാഘോഷവും പൊതുസമ്മേളനവും സ്‌പെഷ്യൽ കൺവെൻഷനും സംഘടിപ്പിച്ചു. കെ.വി.ഐ.എ സംസ്ഥാന പ്രസിഡന്റ് അരിനല്ലൂര്‍ ജോസിന്റെ അദ്ധ്യക്ഷതയിൽ കൂടിയ സമ്മേളനം കേരളാ യൂണിവേഴ്‌സിറ്റി മുൻ സെനറ്റ് മെമ്പർ എൽ.കെ.ശ്രീദേവി ഉദ്ഘാടനം ചെയ്തു. നജീം മണ്ണേൽ, മുനമ്പത്ത് വഹാബ്, നാസർ പോച്ചയിൽ, കെ.ആർ.സന്തോഷ്ബാബു, ഫ്രാൻസിസ് സേവ്യർ, ആർ.സുരേന്ദ്രൻ, ബ്ലാലിൽ ബഷീർ, രേഖാപ്രസന്നൻ എന്നിവർ സംസാരിച്ചു.