
കൊല്ലം: കൊല്ലം ലീഗൽ സർവീസ് അതോറിട്ടിയുടെ ആഭിമുഖ്യത്തിൽ ചവറ എം.എസ്.എൻ ഇൻസ്റ്റിറ്റൂട്ട് ഒഫ് മാനേജ്‌മന്റ് ആൻഡ് ടെക്നോളജി യിലെ എം.ബി.എ വിദ്യാർത്ഥികൾക്കായി ഇന്ത്യൻ ഭരണഘടനയുടെ മൗലികാവകാശങ്ങളും കുട്ടികളുടെ അവകാശങ്ങളും എന്ന വിഷയത്തിൽ നിയമ ബോധവത്കരണ ക്ളാസെടുത്തു. മുൻ പബ്ലിക് പ്രോസിക്യൂട്ടറും ലീഗൽ സർവീസ് അതോറിട്ടറി പാനൽ അഭിഭാഷകനുമായ വേണു ജെ.പിള്ള ക്ളാസെടുത്തു. ഡോ. മധു അദ്ധ്യക്ഷത വഹിച്ചു, പ്രൊഫ. ഗോപാലകൃഷ്ണ പിള്ള, ലീഗൽ സർവീസ് അതോറിട്ടി സെക്രട്ടറി ദയ, അഡ്വ. ശരണ്യ, അഡ്വ. അക്ഷരദേവൻ തുടങ്ങിയവർ സംസാരിച്ചു.