കൊട്ടാരക്കര :കൊട്ടാരക്കരയിലെ പ്രമുഖ വ്യവസായ ഗ്രൂപ്പായ പള്ളിക്കൽ മുല്ലശ്ശേരിയുടെ ആഭിമുഖ്യത്തിൽ പള്ളിക്കൽ കാഷ്യൂ ഫാക്ടറിക്ക് സമീപത്ത് പ്രവർത്തനം ആരംഭിച്ച മുല്ലശ്ശേരി ഫുഡ്സ് യൂണിറ്റിന്റെ ഉദ്ഘാടനം അഡ്വ.പി.ഐഷാപോറ്റി നിർവഹിച്ചു. നഗരസഭ ചെയർമാൻ എസ്.ആർ.രമേശ്,മൈലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജി.നാഥ്, എസ്.എൻ.ഡി.പി യോഗം കൊട്ടാരക്കര യൂണിയൻ പ്രസിഡന്റ് സതീഷ് സത്യപാലൻ, ജില്ലാ പഞ്ചായത്ത് അംഗം ആർ.രശ്മി, എ.മന്മഥൻ നായർ, ഒ.ബിന്ദു, എ.ഷാജു, സി. മുകേഷ്, താലൂക്ക് വ്യവസായ ഓഫീസർ കണ്ണനുണ്ണി, കെ.വി. സന്തോഷ് ബാബു ,എൻ. കൃഷ്ണൻകുട്ടി തുടങ്ങിയവർ സംസാരിച്ചു. മാനേജിംഗ് ഡയറക്ടർ സുരേഷ് ബാബു സ്വാഗതം പറഞ്ഞു. ദുർഗാ ഗോപാലകൃഷ്ണൻ, ലക്ഷ്മി ഗ്രൂപ്പ് എം.ഡി. എസ്.അനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.