കരുനാഗപ്പള്ളി : ലൈബ്രറി കൗൺസിൽ കരുനാഗപ്പള്ളി നഗരസഭ നേതൃസമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച മുനിസിപ്പൽ ബാലോത്സവം സമാപിച്ചു. ആലുംകടവ് ബോധോദയം ഗ്രന്ഥശാലയിൽ നടന്ന പരിപാടിയുടെ സമാപന സമ്മേളനം താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.വിജയകുമാർ ഉദ്ഘാടനം ചെയ്തു. ബി.ആനന്ദൻ അദ്ധ്യക്ഷനായി. എ.സജീവ് സ്വാഗതം പറഞ്ഞു. താലൂക്ക് എക്സിക്യുട്ടീവ് അംഗം എം.സുരേഷ് കുമാർ സമ്മാനദാനം നിർവഹിച്ചു. നഗരസഭ കൗൺസിലർ സീമാസഹജൻ, എൻ. ഉത്തമൻ, കെ.മഹേന്ദ്ര ദാസ്, ഗോപിനാഥപ്പണിക്കർ, ആൾഡ്രിൻ, ബിജു തുറയിൽക്കുന്ന് തുടങ്ങിയവർ സംസാരിച്ചു.