akhil-vinod-20

കൊല്ലം: ടിപ്പർ ലോറിയും പിക്കപ്പ് വാനും കൂട്ടിയിടിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഇ​ര​വി​പു​രം ശിവ​ദത്തിൽ പ​രേ​തനാ​യ വി​നോ​ദി​ന്റെ മകൻ അഖിൽ വി​നോ​ദാണ് (20) മരിച്ചത്.

കൊട്ടിയം - മുക്കട റോഡിൽ പെരുമ്പുഴയിൽ വച്ച് വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നോടെയായിരുന്നു അപകടം. ഉടൻ അയത്തിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് തിരുവനന്തപുത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ശനിയാഴ്ച രാത്രി 8.30 ഓടെ മരിച്ചു. സംസ്കാരം നടത്തി. മാ​താവ്: മഞ്ജു​ഷ (പൊ​ലീ​സ് ഡി​പ്പാർ​ട്ട്​മെന്റ്). സ​ഹോ​ദരി: ആ​ര്യ വി​നോദ്. സ​ഞ്ച​യനം 7ന് രാ​വി​ലെ.