veed-
ടൗൺ നോർത്ത് വാർഡിലെ അങ്കണവാടി കെട്ടിടത്തിന്റെ നിർമ്മാണോദ്ഘാടനം കെ .ബി. ഗണേഷ് കുമാർ എം. എൽ. എ നിർവഹിക്കുന്നു

പത്തനാപുരം: ഗ്രാമ പഞ്ചായത്ത്‌ ടൗൺ നോർത്ത് വാർഡിലെ 52-ാം നമ്പർ അങ്കണവാടിക്കായി നിർമ്മിക്കുന്ന പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം കെ .ബി .ഗണേഷ് കുമാർ എം. എൽ .എ

നിർവഹിച്ചു . എം .എൽ. എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 15.80ലക്ഷം രൂപ ചെലവഴിച്ചാണ് പുതിയ കെട്ടിടം നിർമ്മിക്കുന്നത്. പഞ്ചായത്ത്‌ പ്രസിഡന്റ്‌ എസ് .തുളസി അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ്‌ നസീമ ഷാജഹാൻ, സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ സുനറ്റ്, എ.ബി .അൻസാർ, ബെൽകീസ് ബീഗം, ഗ്രാമ പഞ്ചായത്ത്‌ അംഗങ്ങളായ മണി സോമൻ, സി .വിജയ, അനിത കുമാരി, ഐ. സി .ഡി. എസ് സൂപ്പർ വൈസർ എ .എന്നിവർ സംസാരിച്ചു.