unina-

കൊല്ലം: എസ്.എൻ ട്രസ്റ്റ്സ് എക്സിക്യുട്ടി​വിലേക്ക് കൊല്ലം യൂണിയനിൽ നിന്നു തി​രഞ്ഞെടുക്കപ്പെട്ട യൂണി​യൻ പ്രസി​ഡന്റ് മോഹൻ ശങ്കർ, സെക്രട്ടറി എൻ. രാജേന്ദ്രൻ, യോഗം കൗൺസിലർ പി. സുന്ദരൻ എന്നിവർക്ക് യൂണിയൻ വനിതാ സംഘം സ്വീകരണം നൽകി​.

മഹാനായ ആർ.ശങ്കറിന്റെ ദീർഘ ദൃഷ്ടിയിലും ഇച്ഛാശക്തിയിലും നിന്ന് പിറവിയെടുത്തതാണ് ശ്രീനാരായണ ട്രസ്റ്റ്സെന്ന് മോഹൻ ശങ്കർ പറഞ്ഞു. ഒരു തുറന്ന പുസ്തകം പോലെ ആർ.ശങ്കർ നയിച്ച പാതയിലൂടെ സമുദായത്തെ നയിക്കുന്ന കരുത്തിന്റെ പ്രതീകമാണ് വെള്ളാപ്പള്ളി നടേശൻ. നാളിത് വരെ ആർക്കും കിട്ടാത്ത ജനപിന്തുണയോടെ അദ്ദേഹം തേര് തെളിക്കുകയാണ്. എസ്.എൻ ട്രസ്റ്റ് സെക്രട്ടറിയായി തുടർച്ചയായി പത്താം തവണയും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട വെള്ളാപ്പള്ളി നടേശൻ സമുദായത്തിന്റ ശക്തിയും നന്മയുമാണ്. എതിരാളികൾ പറഞ്ഞ പാഴ് വാക്കുകൾ സമുദായം പുച്ഛിച്ചുതള്ളിയത് ഒരു കൂട്ടായ്മയുടെ ശക്തിയാണെന്നും അദ്ദേഹം പറഞ്ഞു.

വനിതാസംഘം പ്രസിഡന്റ് ഡോ.എസ്. സുലേഖ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷീലാ നളിനാക്ഷൻ സ്വാഗതം പറഞ്ഞു. യൂണിയൻ സെക്രട്ടറി എൻ. രാജേന്ദ്രൻ, യോഗംകൗൺസിലർ പി. സുന്ദരൻ എന്നിവർ മുഖ്യപ്രഭാഷണം നടത്തി. യോഗം ബോർഡ്‌ മെമ്പർ എ.ഡി. രമേഷ്, വനിത സംഘത്തിൽ നിന്നു എസ്.എൻ ട്രസ്റ്റ് ബോർഡിലേക്ക് വിജയിച്ച ഡോ. മേഴ്സി ബാലചന്ദ്രൻ, കുമാരി രാജേന്ദ്രൻ, ഡോ. അനിത ശങ്കർ, ജെ. വിമല കുമാരി എന്നിവരയയും ആദരിച്ചു. രതീദേവി പുതുച്ചിറ, ശാന്തിനി ശുഭദേവൻ, എസ്. വിമലമ്മ, ലാലി വിനോദിനി, ഗീതാസുകുമാരൻ, പി.ആർ. ജലജ മങ്ങാട്, ബിന്ദു ശ്രീകുമാർ എന്നിവർ സംസാരിച്ചു.