.പുനലൂർ : പുനലൂർ താലൂക്ക് സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക് ഭരണസമിതിയംഗങ്ങൾക്കും ജീവനക്കാർക്കുമായി സംസ്ഥാന സഹകരണ കാർഷിക ഗ്രാമവികസന ബാങ്കിന്റെ ട്രെയിനിംഗ് ആൻഡ് മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തിൽ ദ്വിദിന ശിൽപ്പശാല സംഘടിപ്പിച്ചു. പുനലൂർ വിസ്മ മാളിൽ നടന്ന ശില്പശാല ബാങ്ക് പ്രസിഡന്റ് കെ.ബാബു പണിക്കർ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി എൽ. വർഗ്ഗീസ് സ്വാഗതം പറഞ്ഞു. സംസ്ഥാന ബാങ്ക് ഭരണസമിതിയംഗം നിമ്മി ഏബ്രഹാം അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ് എസ്. ബിജു, ഭരണ സമിതിയംഗം എം.പ്രദീപ് കുമാർ, ഡെപ്യൂട്ടി മാനേജർ സന്തോഷ് കുമാർ, അസി.ഹരികുമാർ എന്നിവർ സംസാരിച്ചു. അസി.സെക്രട്ടറി സി.രാജ് കുമാർ നന്ദി പറഞ്ഞു. സംസ്ഥാന ബാങ്ക് മുൻ റീജിയണൽ മാനേജർ അഡ്വ.എസ്.എ.നസീർ ,മുൻ പ്രിൻസിപ്പൽ സുനിൽ കുമാർ , വി.സി.മാർക്കോസ് എന്നിവർ ക്ലാസ് നയിച്ചു.