photo
കരുനാഗപ്പള്ളി ടൗൺ ക്ലബ്ബിൽ ചേർന്ന എ.ഐ.ഡി. വൈ.ഒ കൊല്ലം ജില്ലാ കമ്മിറ്റി യുവജന കൺവെൻഷൻ സംസ്ഥാന പ്രസിഡന്റ്‌ ഇ.വി.പ്രകാശ് ഉദ്ഘാടനം ചെയ്യുന്നു

കരുനാഗപ്പള്ളി: തൊഴിലില്ലായ്മയ്ക്കും സാംസ്‌കാരിക അധഃപതനത്തിനും വർഗ്ഗീയതയ്ക്കുമെതിരെ എ.ഐ.ഡി. വൈ.ഒ കൊല്ലം ജില്ലാ കമ്മിറ്റി യുവജന കൺവെൻഷൻ നടത്തി. കരുനാഗപ്പള്ളി ടൗൺ ക്ലബ്ബിൽ ചേർന്ന കൺവെൻഷൻ സംസ്ഥാന പ്രസിഡന്റ്‌ ഇ.വി.പ്രകാശ് ഉദ്ഘാടനം ചെയ്തു. യുവജനങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കുവാൻ ശക്തമായ യുവജന പ്രക്ഷോഭങ്ങൾ വളർത്തിയെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.യു.എൻ.എ സംസ്ഥാന വൈസ് പ്രസിഡന്റ്‌ മുകേഷ് , കേരള ജമാഅത്ത് കൗൺസിൽ പ്രസിഡന്റ്‌ അഡ്വ.കെ.പി.മുഹമ്മദ്‌ എന്നിവർ സംസാരിച്ചു. ജില്ലാ കൺവീനർ കെ.മഹേഷ്‌ അദ്ധ്യക്ഷനായി. രാഹുൽ ആർ.സ്വാഗതവും ആർ.ജയകൃഷ്ണൻ നന്ദിയും പറഞ്ഞു. കെ.മഹേഷിനെ പ്രസിഡന്റായും ആർ.രാഹുലിനെ സെക്രട്ടറിയായും തിരഞ്ഞെടുത്തു.