കൊട്ടാരക്കര: വെണ്ടാർ ശ്രീവിദ്യാധിരാജ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മാനേജരും പ്രഥമാദ്ധ്യാപകനുമായിരുന്ന വെണ്ടാർ ബാലകൃഷ്ണ പിള്ളയുടെ ഒൻപതാമത് അനുസ്മരണ സമ്മേളനം ഇന്ന് നടക്കും. രാവിലെ 10ന് ശ്രീവിദ്യാധിരാജ കാമ്പസിലെ ബി.എഡ് കോളേജ് സെമിനാർ ഹാളിൽ ചേരുന്ന യോഗം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജാ ഹരീഷ് ഉദ്ഘാടനം ചെയ്യും. ഗ്രാമപഞ്ചായത്തംഗം ജെ.ജയകുമാർ അദ്ധ്യക്ഷനാകും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജി കടുക്കാല ചികിത്സാ സഹായം വിതരണം ചെയ്യും. കനിവ് ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡന്റ് ഡി.എസ്.സുനിൽ ജീവകാരുണ്യ സഹായം ഏറ്റുവാങ്ങും.ജില്ലാ പഞ്ചായത്തംഗം ആർ.രശ്മി സമ്മാനദാനം നടത്തും. സ്കൂൾ മാനേജർ ഗൗതം കൃഷ്ണ, സുരേഷ് കുമാർ, മഠത്തിനാപ്പുഴ അജയകുമാർ, ഹരികൃഷ്ണൻ, കെ.ജി.രാജീവൻ, കോട്ടാത്തല ശശികുമാർ, കെ.ബി.ലക്ഷ്മി കൃഷ്ണ എന്നിവർ സംസാരിക്കും.