ചവറ:ചവറ നിയോജക മണ്ഡലത്തിലെ ശങ്കരമംഗലത്ത് പ്രവർത്തിച്ച് വരുന്ന മിനി സിവിൽ സ്റ്റേഷന് മുകളിൽ 4 ഉം 5ഉം നിലകൾ കൂടി നിർമ്മിക്കുന്നതിന് 4.5 കോടിരൂപയ്ക്ക് ഭരണാനുമതി ലഭിച്ച് ഉത്തരവായി. 2 നിലകൾ കൂടി പൂർത്തിയാകുമ്പോൾ ലിഫ്റ്റ് ഉൾപ്പടെയുള്ള സൗകര്യങ്ങൾ ലഭിക്കും. ഇതോടെ ചവറയിൽ വിവിധ സ്ഥലങ്ങളിൽ വാടകയ്ക്ക് പ്രവർത്തിക്കുന്ന സർക്കാർ സ്ഥാപനങ്ങൾ മിനിസിവിൽ സ്റ്റേഷനിലേക്ക് മാറ്റുകയും സർക്കാരിന്റെ എല്ലാ സ്ഥാപനങ്ങളും ഒറ്റ കുടക്കീഴിലാകുകയും ചെയ്യും . 2023-24 ബഡ്ജറ്റിലെ ഫണ്ടിൽ നിന്നാണ് തുക അനുവദിച്ചത്. കെട്ടിടം പണി അതിവേഗം ആരംഭിക്കുവാനുള്ള നടപടികൾ ഉടൻ ആരംഭിക്കുമെന്ന് ഡോ.സുജിത് വിജയൻപിള്ള എം.എൽ.എ പറഞ്ഞു.