k
ഖേലോ ഇന്ത്യ വനിതാ ലീഗിന്റെ നേതൃത്വത്തിൽ നടന്ന മത്സരത്തിൽ ജേതാക്കളായ എം.പി​. സൂര്യ നാരായണൻ, വി​. ആൽസിയ, എസ്.പി​. ആരാദ്ധ്യ, ഹരി നാരായണൻ, എസ്.ഡി​. ജോവിത എന്നിവർ സ്കൂൾ ഡയറക്ടർ ഫാ. സാമുവൽ പഴവൂർ പടിക്കൽ, പ്രിൻസിപ്പൽ ടോം മാത്യു, വൈസ് പ്രിൻസിപ്പൽ എബി എബ്രഹാം എന്നിവരോടൊപ്പം

ചാത്തന്നൂർ: ഇന്തോനേഷ്യൻ ആയോധനകലയായ പെൻകാക്ക് സിലാറ്റ് ചാമ്പ്യൻഷിപ്പിൽ വിമല സെൻട്രൽ സ്കൂളിലെ വിദ്യാർഥികൾക്ക് മിന്നും വിജയം. ഏഷ്യൻ ഗെയിംസിലും നാഷണൽ, യൂണിവേഴ്സിറ്റി ഗെയിംസുകളിലും മത്സരയിനമായി ഉൾപ്പെടുത്തിയിരിക്കുന്ന പെൻകാക്ക് സിലാറ്റ് മാനസികവും ശാരീരികവുമായ മികവ് വർദ്ധിപ്പിക്കുന്ന മാർഷൽ ആർട്ടാണ്. തിരുവനന്തപുരം ജിമ്മി ജോർജ്ജ് ഇൻഡോർ സ്‌റ്റേഡിയത്തിൽ നടന്ന സംസ്ഥാനതല മത്സരം, കൊല്ലം സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്ന ജില്ലാതലമത്സരം, ഖേലോ ഇന്ത്യ വനിതാ ലീഗിന്റെ നേതൃത്വത്തിൽ നടന്ന മത്സരം എന്നിവയിൽ സ്വർണ മെഡലും വെള്ളിമെഡലും കരസ്ഥമാക്കി എം.പി​. സൂര്യ നാരായണൻ (9എ),

വി​. ആൽസിയ (8ബി), എസ്.പി​. ആരാദ്ധ്യ (7ബി), ഹരി നാരായണൻ (6 സി), എസ്.ഡി​. ജോവിത (5 ഡി) എന്നിവർ ജേതാക്കളായി. സ്കൂൾ ഡയറക്ടർ ഫാ. സാമുവൽ പഴവൂർ പടിക്കൽ, പ്രിൻസിപ്പൽ ടോം മാത്യു, വൈസ് പ്രിൻസിപ്പൽ എബി എബ്രഹാം എന്നിവർ ജേതാക്കളെ അനുമോദിച്ചു.