പന്മന: ഐ.എൻ.ടി.യു.സി ജില്ലാ റാലിയും തൃശൂരിൽ നടക്കുന്ന സംസ്ഥാന റാലിയും വിജയിപ്പിക്കുവാനും ജില്ലാ റാലിയിൽ 500 തൊഴിലാളികളെ പങ്കെടുപ്പിക്കുവാനും ബിൽഡിംഗ് വക്കേഴ്സ് ഫെഡറേഷൻ ജില്ല കൺവെൻഷൻ തീരുമാനിച്ചു. പെൻഷൻ അടക്കം വർഷങ്ങളായി മുടങ്ങി കിടക്കുന്ന ആനുകൂല്യങ്ങൾക്ക് വേണ്ടി ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്യവാനും യോഗത്തിൽ തീരുമാനമായി. ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് എ.കെ.ഹഫീസ് യോഗം ഉദ്ഘാടനം ചെയ്തു. ഫെഡറേഷൻ ജില്ലാ പ്രസിഡന്റ് ചവറ ഹരിഷ് കുമാർ അദ്ധ്യക്ഷനായി. നേതാക്കളായ ആർ. ദേവരാജൻ, കുഴിപ്പുഴ യഹിയ, കല്ലേലി ഭാഗം ബാബു,മതിൽ മോഹനൻ, കുണ്ടറ സുബ്രഹ്മണ്യൻ, തറയിൽ തങ്കപ്പൻ, കരിപ്ര ആശ, അന്നമ്മ,ജലജ, ഫൈസൽ, രാജൻ ആദിച്ചനല്ലൂർ, കടപുഴ മാധവൻ പിള്ള, ഉണ്ണികൃഷ്ണൻ, ഉണ്ണിത്താൻ ഉണ്ണി തുടങ്ങിയവർ സംസാരിച്ചു.