പന്മന: ദേശീയ ഉച്ച ഭക്ഷണ ദിനാചരണത്തോടനുബന്ധിച്ച് പന്മന മനയിൽ ശ്രീബാല ഭട്ടാരക വിലാസം സംസ്കൃത ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ കൊട്ടുകാട് എയ്ഞ്ചൽസ് വാലി കെയർ ഹോമിലെ അമ്മമാർക്ക് സ്നേഹവിരുന്നൊരുക്കി. സ്കൂൾ ഉച്ച ഭക്ഷണ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
സമൂഹത്തിലെ അശരണരെയും നിരാലംബരെയും സഹായിക്കുവാനും കുട്ടികളെ സാന്ത്വന സേവന പ്രവർത്തനങ്ങളിൽ പങ്കാളികളാക്കുന്നതിനും വേണ്ടിയാണ് പരിപാടി സംഘടിപ്പിച്ചത്.
ഇതിന്റെ ഭാഗമായി വീടുകളിൽ നിന്ന് പൊതിച്ചോർ തയ്യാറാക്കി എത്തിയ വിദ്യാർത്ഥികളും അദ്ധ്യാപകരും കെയർ ഹോമിലെ അമ്മമാരോടൊപ്പം ഭക്ഷണം കഴിച്ചാണ് മടങ്ങിയത്.
ചവറ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി.സജി പൊതിച്ചോർ അമ്മമാർക്ക് കൈമാറി. ചവറ ഉപജില്ലാ നൂൺ മീൽ ഓഫീസർ കെ.ഗോപകുമാർ , പി.ടി.എ പ്രസിഡന്റ് സിദ്ധിഖ്, പ്രഥമാദ്ധ്യാപിക ആർ.ഗംഗാദേവി ,സീനിയർ അസിസ്റ്റന്റ് ജയചന്ദ്രൻ പിള്ള , നൂൺമീൽ ടീച്ചർ ഇൻ ചാർജ്ജ് വിളയിൽ ഹരികുമാർ , അദ്ധ്യാപകരായ ലേഖ, നൗഷാദ്, കെയർ ഹോം ഡയക്ടർ ഡോ.ഷെഫീക്ക്, മാനേജർ മുഹമ്മദ് ഷാഫി, മുഹമ്മദ് ഇക്ബാൽ, ജയശ്രീ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.