കൊല്ലം: കെ.എസ്.ഇ.ബിയുമായി ബന്ധപ്പെട്ട റവന്യു റിക്കവറി കേസുകൾ തീർപ്പാക്കാൻ കൊല്ലം താലൂക്ക് റവന്യു റിക്കവറി ഓഫീസും കൊല്ലം താലൂക്കിലെ കെ.എസ്.ഇ.ബി അതോറിറ്റിയുമായി ചേർന്ന് അദാലത്ത് സംഘടിപ്പിക്കുന്നു. ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയിലൂടെ കുടിശ്ശികക്കാർക്ക് പരമാവധി ആനുകൂല്യങ്ങൾ നൽകും. 7ന് ചാത്തന്നൂർ കെ.എസ്.ഇ.ബി എക്‌സി. എൻജിനിയറുടെ കാര്യാലയത്തിലും ഡിസംബർ 13ന് കൊല്ലം താലൂക്ക് കോൺഫറൻസ് ഹാളിലും ഡിസംബർ 16ന് കുണ്ടറ കെ.എസ്.ഇ.ബി എക്സ‌ി. എൻജിനിയറുടെ ഓഫീസിലും രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 2 വരെ കേസുകൾ തീർപ്പാക്കുമെന്ന് കൊല്ലം റവന്യു റിക്കവറി തഹസീൽദാർ അറിയിച്ചു.