അഞ്ചൽ: വിശ്വകർമ്മാ സർവീസ് സൊസൈറ്റി പനച്ചവിള ശാഖാ വാർഷികവും കുടുംബ സംഗമവും കേരളാ ആർട്ടിസാൻസ് ഡെവലപ്മെന്റ് കോർപ്പറേഷൻ ചെയർമാൻ, നെടുവത്തൂർ സുന്ദരേശൻ ഉദ്ഘാടനം ചെയ്തു. ആധുനിക സങ്കേതങ്ങൾ പ്രയോജനപ്പെടുത്തി തൊഴിൽ സംവിധാനങ്ങൾ മെച്ചപ്പെടുത്താൻ വിശ്വകർമ്മജർ തയ്യാറാകണമെന്ന് സുന്ദരേശൻ പറഞ്ഞു. ഇതിനായി ആർട്ടിസാൻസ് കോർപ്പറേഷന്റെ എല്ലാ സഹായവും നൽകാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. ശാഖാ പ്രസിഡന്റ് എൻ. രാജപ്പൻ അദ്ധ്യക്ഷനായി. താലൂക്ക് യൂണിയൻ പ്രസിഡന്റ് ലിജു ആലുവിള മുഖ്യപ്രഭാഷണം നടത്തി. വിശ്വകർമ്മാ ട്രസ്റ്റ് പ്രണവം ആർട്ടിസ്റ്റ് നിധി എന്നിവയുടെ പ്രവർത്തനം സംബന്ധിച്ച് ട്രസ്റ്റ് ചെയർമാൻ ടി.എസ്. ഹരിശങ്കർ വിശദീകരിച്ചു. ശാഖാ മുൻ പ്രസിഡന്റുമാരായ കെ.ശിവദാസൻ, ബി.വേണുഗോപാൽ, വാർഡ് മെമ്പർമാരായ തുളസീഭായി, എം.ബുഹാരി, ശാഖാ രക്ഷാധികാരി ഡോ.പ്രസാദ്, തങ്കപ്പനാചാരി, ബി. പ്രകാശ്, ബി.മുരളി, ഗിരിജാ വിശ്വനാഥൻ, ലതാ ശശിധരൻ തുടങ്ങിയവർ സംസാരിച്ചു. ശാഖാ സെക്രട്ടറി എൻ.സുരേന്ദ്രൻ റിപ്പോർട്ട് അവതരിപ്പിച്ചു. രാജേന്ദ്രൻ സ്വാഗതവും വിശ്വനാഥൻ ആചാരി നന്ദിയും പറഞ്ഞു.