photo
നവകേരള സദസുമായി ബന്ധപ്പെട്ട് അഞ്ചൽ അൽ അമാൻ കൺവെൻഷൻ സെന്ററിൽ നടന്ന യോഗം പി.എസ്.സുപാൽ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഓമന മുരളി, ഡോ.കെ.ഷാജി തുടങ്ങിയവർ സമീപം

അഞ്ചൽ : നവകേരള സദസ് ഒരുക്കങ്ങളുടെ ഭാഗമായി അഞ്ചൽ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ അൽ അമാൻ കൺവെൻഷൻ സെന്ററിൽ നടന്ന യോഗം പി.എസ്.സുപാൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഓമന മുരളി അദ്ധ്യക്ഷനായി. ജില്ലാ പ‌ഞ്ചായത്ത് അംഗങ്ങളായ ഡോ.കെ. ഷാജി, സി.അംബികാകുമാരി, ആർ.ഡി.ഒ ശശികുമാർ, ഗ്രാമപ‌ഞ്ചായത്ത് പ്രസിഡന്റുമാരായ ജി.അജിത്ത്, എസ്.സജീവ്, മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാധാ രാജേന്ദ്രൻ, എസ്.മായാകുമാരി, ഇ.കെ. സുധീർ, എസ്.അശോക് കുമാർ, സന്ധ്യാബിനു, എസ്.ശോഭ, ബി.ഡി.ഒ ആർ.വി.അരുണ തുടങ്ങിയവർ സംസാരിച്ചു.