കൊല്ലം:വിരോധം കാരണം അയൽവാസിയെയും സുഹൃത്തിനെയും മർദ്ദിച്ച കേസിൽ ശക്തികുളങ്ങര തുപ്പശ്ശേരി വീട്ടിൽ സ്റ്റാലിനെ (42) ശക്തികുളങ്ങര പൊലീസ് പിടികൂടി. കഴിഞ്ഞ ഞായറാഴ്ച അഞ്ചാലുമൂട് പൊലീസ് സ്റ്റേഷനിൽ ഒരു കേസുമായി ബന്ധപ്പെട്ട് സ്റ്റാലിന് സമൻസ് നൽകാൻ എത്തിയ പൊലീസ് ഉദ്യോഗസ്ഥനെ സഹായിക്കാൻ അയൽവാസിയായ യേശുദാസനും സുഹൃത്തും സ്റ്റാലിനെ വിളിച്ച് വരുത്തിയിരുന്നു. ഈ വിരോധത്തിൽ, വൈകിട്ട് 4.30ന് മുക്കാട് ഓട്ടോ സ്റ്റാൻഡിൽ നിന്ന യേശുദാസിനെയും സുഹൃത്തിനെയും അസഭ്യം വിളിക്കുകയും യേശുദാസിനെ ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു. ഇയാൾക്കെതിരെ കൊലപാതക കേസ് നിലവിലുണ്ട്. ശക്തികുളങ്ങര പൊലീസ് ഇൻസ്‌പെക്ടർ അനൂപ്, എസ്.ഐ ആശ, പ്രദീപ്, എസ്.സി.പി.ഒ അബു താഹിർ, ബിജു, സി.പി.ഒ അനിൽകുമാർ, രാഹുൽ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.