കൊട്ടാരക്കര: ജനുവരിയിൽ കൊട്ടാരക്കരയിൽ നടക്കുന്ന ഡോക്യുമെന്ററി, ഷോർട് ഫിലിം ഫെസ്റ്റിവലിന്റെ ഭാഗമായുള്ള ചലച്ചിത്ര ക്ളാസ് 19ന് നടക്കും. രാവിലെ 9.30ന് ഗാന്ധി-ലെനിൻ ലൈബ്രറിയിൽ നടക്കുന്ന ക്ളാസ് നഗരസഭ ചെയർമാൻ എസ്.ആർ.രമേശ് ഉദ്ഘാടനം ചെയ്യും. സംവിധായകൻ വിജയകൃഷ്ണൻ ക്ളാസ് നയിക്കും. ചലച്ചിത്ര നിർമ്മാതാവ് അനിൽ അമ്പലക്കര അദ്ധ്യക്ഷനാകും. 'മലയാള സിനിമയുടെ വികാസ പരിണാമങ്ങൾ' എന്ന വിഷയത്തിലാണ് ക്ളാസ്. ജനുവരി 12 മുതൽ 14വരെയാണ് ഫെസ്റ്റിവൽ നടക്കുന്നത്. അതിന്റെ ഭാഗമായി സെമിനാർ, വിളംബര ജാഥ, കലാപരിപാടികൾ, ക്ളാസുകൾ എന്നിവയും നടക്കും.