
കൊല്ലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ യുവാവ് പൊലീസ് പിടിയിലായി. ശക്തികുളങ്ങര, അരവിള പള്ളി തെക്കതിൽ ബിജു മകൻ മനു എന്ന അഖിൽ (22) ആണ് ശക്തികുളങ്ങര പൊലീസിന്റെ പിടിയിലായത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി അടുപ്പം സ്ഥാപിച്ച പ്രതി നവംബർ മാസത്തിൽ ബസിൽ യാത്ര ചെയ്യുകയായിരുന്ന പെൺകുട്ടിയെ പിടിച്ചിറക്കി വഴിയിൽ വെച്ച് ലൈംഗികാതിക്രമം നടത്തുകയായിരുന്നു.
പെൺകുട്ടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ശക്തികുളങ്ങര പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ പിടികൂടി. ഇയാൾക്കെതിരെ ഇതിന് മുൻപും പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതിന് കേസ് നിലവിലുണ്ട്. ശക്തികുളങ്ങര പൊലീസ് ഇൻസ്‌പെക്ടർ അനൂപ്, എസ്.ഐ ആശ ഐ.വി, പ്രദീപ്, എസ്.സി.പി.ഒ അബു താഹിർ എന്നിവരാണ് പ്രതിയെ പിടികൂടിയത്.