kunnathoor-
സോമവിലാസം - കളിക്കൽ കനാൽ റോഡ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എം സെയ്ദ് നാടിന് സമർപ്പിക്കുന്നു

കുന്നത്തൂർ : മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്തിൽ വടക്കൻ മൈനാഗപ്പള്ളി രണ്ടാം വാർഡിൽ 14 ലക്ഷം രൂപ ചെലവാക്കി നിർമ്മിച്ച സോമവിലാസം - കളിക്കൽ കനാൽ റോഡ് നാടിന് സമർപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എം. സെയ്ദ് ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ പഞ്ചായത്തംഗം ജലജ രാജേന്ദ്രൻ അദ്ധ്യക്ഷനായി. വാർഡ് തല സമിതി അംഗം അഡ്വ.സുധാകരൻ, ഗ്രാമപഞ്ചായത്തംഗം ആർ.ബിജുകുമാർ ഗ്രാമപഞ്ചായത്തംഗം വർഗീസ് തരകൻ,പഞ്ചായത്ത് സെക്രട്ടറി ഷാനവാസ്,കെ.ഐ.പി. എ.ഇ ഉണ്ണിരാജ്,വാർഡ്തല സമിതി അംഗങ്ങളായ മധുസൂധനൻ പിള്ള, മുസ്തഫ,കാസിം വിളയിൽ, സനിൽകുമാർ,മധു മാതൃഭവനം എന്നിവർ സംസാരിച്ചു.