കൊല്ലം: കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ ദുർഭരണങ്ങൾക്കെതിരെ ജനങ്ങളെ ചേർത്ത് നിറുത്തി യൂത്ത് കോൺഗ്രസ് പ്രതിഷേധത്തിന്റെ കൊടുങ്കാറ്റാകണമെന്ന് സി.ആർ.മഹേഷ് എം.എൽ എ പറഞ്ഞു. യൂത്ത് കോൺഗ്രസ് കൊല്ലം ജില്ലാ പ്രസിഡന്റായി റിയാസ് ചിതറ ചുമതലയേൽക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ആർ. അരുൺ രാജ് അദ്ധ്യക്ഷനായി. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ മുഖ്യപ്രഭാഷണം നടത്തി. ഡി.സി.സി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ്, കെ.സി.രാജൻ, ബിന്ദു കൃഷ്ണ, ജ്യോതികുമാർ ചാമക്കാല, എം.എം.നസീർ, യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ സെക്രട്ടറി പുഷ്പലത, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ വിഷ്ണു സുനിൽ പന്തളം, പി.എസ്.അനുതാജ്, ദിനേഷ് ബാബു, ആർ.എസ്.അബിൻ, ഫൈസൽ കുളപ്പാടം, ഫെബ സുദർശൻ, അൻവർ സുൽഫിക്കർ, ഷംല നൗഷാദ്, ചൈത്ര ഡി.തമ്പാൻ, പവിജ പത്മൻ, യദുകൃഷ്ണൻ, ബിനോയി ഷാനൂർ, ഉണ്ണി ഇലവിനാൽ എന്നിവർ സംസാരിച്ചു.