കൊല്ലം: മന്നം സാംസ്‌കാരിക സമതിയുടെ അഞ്ചാമത് മന്നം പ്രതിഭ പുരസ്‌ക്കാരം എഴുത്തുകാരനും പത്രപ്രവർത്തകനുമായ പ്രഭാകരൻ പുത്തൂരിന് സമ്മാനിക്കും. 9ന് വൈകിട്ട് 3ന് കൊല്ലം പ്രസ് ക്ലബ് ഹാളിൽ മുൻ ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല പുരസ്‌കാരം സമ്മാനിക്കുമെന്ന് മന്നം സാംസ്കാരിക സമിതി സെക്രട്ടറി കെ.ഗോപകുമാർ അറിയിച്ചു.