കൊല്ലം: അമൃത വിശ്വവിദ്യാ പീഠത്തിൽ രണ്ടാം ഘട്ട പി.എച്ച്.ഡി പ്രവേശനത്തിന് 17 വരെ അപേക്ഷിക്കാം. എൻജിനിയറിംഗ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് കമ്പ്യൂട്ടിംഗ്, ആർട്‌സ്, ഹ്യുമാനിറ്റീസ് ആൻഡ് കൊമേഴ്സ്, ഫിസിക്കൽ സയൻസസ്, സോഷ്യൽ ആൻഡ് ബിഹേവിയറൽ സയൻസസ്, മാനേജ്മെന്റ്, ലൈഫ് സയൻസസ്, മെഡിക്കൽ സയൻസസ് തുടങ്ങിയ മേഖലകളിൽ വൈവിദ്ധ്യമാർന്ന ഗവേഷണങ്ങൾക്കുള്ള അവസരങ്ങൾ അമൃത സർവകലാശാലയിലുണ്ട്. ന്യൂയോർക്കിലെ യൂണിവേഴ്സിറ്റി ഓഫ് ബഫല്ലോ, യൂണിവേഴ്സിറ്റി ഓഫ് ന്യൂ മെക്സിക്കോ, വ്രിജെ യൂണിവേഴ്സിറ്റി, ഇറ്റലിയിലെ യൂണിവേഴ്സിറ്റി ഓഫ് എൽ' അക്വില, ബാഴ്സലോണ ടെക് (യുപിസി), പോളിടെക്നികോ ഡി മിലാനോ തുടങ്ങിയ അന്തർദേശീയ സർവകലാശാലകളുമായി സഹകരിച്ചാണ് പല പി.എച്ച്.ഡി പ്രോഗ്രാമുകളും അമൃത വിദ്യാപീഠം നടത്തുന്നത്. അമൃത വിശ്വവിദ്യാപീഠത്തിന്റെ അമരാവതി, അമൃതപുരി, ബംഗളൂരു, കോയമ്പത്തൂർ, ചെന്നൈ, കൊച്ചി, മൈസൂരു, ഫരീദാബാദ് കാമ്പസുകളിൽ പി.എച്ച്.ഡി പ്രവേശനം നേടാം. 60 ശതമാനം മാർക്കോടെ ബിരുദാനന്തരബിരുദമുള്ളവർക്ക് അപേക്ഷിക്കാം.
എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് പ്രവേശനം. അപേക്ഷിക്കുന്നതിന് https://amrita.edu/PhD@2023 എന്ന വെബ്സൈറ്റ് സന്ദർശിക്കുക. വിവരങ്ങൾക്ക്: phd@amrita.edu.