photo
കരുനാഗപ്പള്ളിയിൽ മാനവ സംസ്കൃതി താലൂക്ക് കമ്മിറ്റി സംഘടിപ്പിച്ച പാലസ്തീൻ ഭീകരവിരുദ്ധ ഐക്യദാർഢ്യ സംഗമം കെ.പി.സി.സി ജനറൽ സെക്രട്ടറി എം.എം.നസീർ ഉദ്ഘാടനം ചെയ്യുന്നു

കരുനാഗപ്പള്ളി: മാനവ സംസ്കൃതി താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പാലസ്തീൻ ഭീകര വിരുദ്ധ ഐക്യദാർഢ്യ സംഗമം കെ.പി.സി.സി ജനറൽ സെക്രട്ടറി എം.എം.നസീർ ഉദ്ഘാടനം ചെയ്തു. മാനവ സംസ്കൃതി കരുനാഗപ്പള്ളി താലൂക്ക് ചെയർമാൻ ഷിബു എസ്.തൊടിയൂർ അദ്ധ്യക്ഷനായി. ആർ.രാജശേഖരൻ, എം.അൻസാർ അഡ്വ.കെ.എ. ജവാദ്, എൻ.അജയകുമാർ, ബിന്ദു ജയൻ, പി.ആർ.ബിജു , ചിറ്റുമൂല നാസർ, ജി.മഞ്ജുകുട്ടൻ, മുനമ്പത്ത് വഹാബ്, കബീർ എം.തീപ്പുര, നീലികുളം സദാനന്ദൻ, അസ്‌ലം ആദിനാട്, മായ സുരേഷ്,പനക്കുളങ്ങര സുരേഷ്, ക്ലാപ്പന ശ്രീകുമാർ, കെ.തുളസീധരൻ, സോമരാജൻ, സുഭാഷ് ബോസ്, അഡ്വ.ജീവൻ, ഷെഫീഖ് കാട്ടയ്യം മെഹർഖാൻ, നൗഫൽ കുരുടന്റയ്യം താഹിർ മുഹമ്മദ് എന്നിവർ സംസാരിച്ചു. മാനവ സംസ്കൃതി വൈസ് ചെയർമാൻ നിയാസ് ഇബ്രാഹിം സ്വാഗതവും ജനറൽ സെക്രട്ടറി ഷീബ ബാബു നന്ദിയും പറഞ്ഞു.