കൊല്ലം: പുതിയകാവിൽ മാർച്ച് 8ന് നടക്കുന്ന പൊങ്കാലയുടെ സ്വാഗതസംഘം രൂപീകരണ യോഗം ആർ.എസ്.എസ് കൊല്ലം മഹാനഗർ സംഘചാലക് ആർ. ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ക്ഷേത്രം മേൽശാന്തി എൻ. ബാലമുരളി ഭദ്രദീപം തെളിച്ചു. ക്ഷേത്ര ഭരണസമിതി പ്രസി‌ഡന്റ് ഡോ. ജി. മോഹൻ അദ്ധ്യക്ഷത വഹിച്ചു. ഭരണസമിതി സെക്രട്ടറി എൻ.എസ്. ഗിരീഷ് ബാബു സ്വാഗതം പറഞ്ഞു. വി. മുരളീധരൻ, സി.സി. ശെൽവൻ, സന്തോഷ്, ജി. സുരേഷ്ബാബു എന്നിവർ സംസാരിച്ചു. ഡോ. പി. ഇന്ദിരാതങ്കച്ചി ചെയർമാനും ജി. സുരേഷ്ബാബു ജനറൽ കൺവീനറുമായി സ്വാഗതസംഘം രൂപീകരിച്ചു. പ്രദീപ് തേവള്ളിയാണ് മീഡിയ കമ്മിറ്റി കൺവീനർ.