
കൊല്ലം: എറണാകുളം കളമശേരിയിലുണ്ടായ വാഹനാപകടത്തിൽ വാളത്തുംഗൽ സ്വദേശി മരിച്ചു. വാളത്തുംഗൽ ഇടശേരി വടക്കതിൽ വീട്ടിൽ ശെൽവരാജൻ പിള്ളയാണ് (57, ഉണ്ണി) മരിച്ചത്. ലോറി ഡ്രൈവറായിരുന്നു. സംസ്കാരം പിന്നീട്. ഭാര്യ: മായാദേവി. മക്കൾ: എസ്.എം.സ്നേഹ, എസ്.എം.അഭിഷേക് രാജ്.