കൊല്ലം: സെന്റർ ഫോർ കമ്മ്യൂണിറ്റി റിസർച്ച് ആൻഡ് ഡെവലപ്പ്മെന്റിൽ ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റിയിലെ സൈക്കോളജി, സോഷ്യൽ വർക്ക്, കൗൺസിലിംഗ് ആൻഡ് ഫാമിലി തെറാപ്പി എന്നീ വിഷയങ്ങൾ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് മുപ്പത് മുതൽ നാൽപത്തിയഞ്ച് ദിവസം വരെയുള്ള ഇന്റേൺഷിപ്പിന് അപേക്ഷിക്കാം. 10ന് തുടങ്ങുന്ന ഇന്റേൺഷിപ്പിന് പ്രത്യേക ഫീസ് ഇല്ല. വിലാസം: കോ ഓർഡിനേറ്റർ, സി.സി.ആർ.ഡി, പുളിയത്ത് ജംഗ്ഷൻ, കൊല്ലം, 691004. ഫോൺ: 9447462472.