കൊല്ലം: പ്രസിഡന്റ്സ് ട്രോഫി ജലോത്സവത്തോടനുബന്ധിച്ചുള്ള കലാ - സാംസ്കാരിക പരിപാടികൾക്ക് ഇന്ന് തുടക്കമാകും. കൾച്ചറൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊല്ലം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് മുൻവശത്തുള്ള വേദിയിലാണ് പരിപാടികൾ നടക്കുന്നത്. വൈകിട്ട് 3.30ന് സ്കൂൾ വിദ്യാർത്ഥികളുടെ വഞ്ചിപ്പാട്ട് മത്സരം നടക്കും. വിജയികൾക്ക് അവാർഡ് നൽകും. വൈകിട്ട് 5 മുതൽ നടക്കുന്ന കവിഅരങ്ങിന് കവി കുരീപ്പുഴ ശ്രീകുമാർ നേതൃത്വം നൽകും. പെരുമ്പുഴ ഗോപാലകൃഷ്ണൻ, ഗണപൂജാരി അപ്‌സര,​ ശശികുമാർ എന്നീ കവികളും പങ്കെടുക്കും. 6 മുതൽ പ്രശസ്ത ഗായകർ പങ്കെടുക്കുന്ന സൂപ്പർ ഹിറ്റ് ഗാനമേള.

നാളെ വൈകിട്ട് 4 മുതൽ കൊല്ലം ഗവ. ഗേൾസ് എച്ച്.എസ്.എസ് വിദ്യാർത്ഥിനികളുടെ കലാ പരിപാടികൾ. 6 മുതൽ തിരുവനന്തപുരം തനിമ അവതരിപ്പിക്കുന്ന നാടൻ പാട്ടുകളും കൊടിയേറ്റും ഉൾപ്പെടെയുള്ള കലാ പരിപാടികളും നടക്കും. 9നാണ് പ്രസിഡന്റ്സ് ട്രോഫി ജലോത്സവം.