waste
നഗരത്തിലെ മാലിന്യം പ്രശ്നത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസി‌ഡന്റ് വിഷ്ണു സുനിൽ പന്തളത്തിന്റെ നേതൃത്വത്തിൽ കോർപ്പറേഷൻ ഓഫീസിൽ നടന്ന ഉപരോധം

കൊല്ലം നഗരത്തിലെ മാലിന്യ പ്രശ്‌നത്തിന് അടിയന്തര പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൊല്ലം കോർപ്പറേഷൻ ഓഫീസ് ഉപരോധിച്ചു. നഗര ശുചീകരണം പരസ്യങ്ങളിൽ മാത്രം ഒതുങ്ങുകയാണെന്നും റോഡ് വക്കുകളിൽ മാലിന്യം കുന്നുകൂടി അസഹ്യമായ ദുർഗന്ധത്തോടൊപ്പം രോഗങ്ങളും പെരുകുകയാണെന്നും ഉപരോധം ഉദ്ഘാടനം ചെയ്തുകൊണ്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് വിഷ്ണു സുനിൽ പന്തളം പറഞ്ഞു. പ്രവർത്തകരുമായി കോർപ്പറേഷൻ ഡെപ്യൂട്ടി സെക്രട്ടറി നടത്തിയ ചർച്ചയിൽ മാലിന്യം എത്രയും വേഗം നീക്കുമെന്ന് ഉറപ്പുനൽകിയതോടെയാണ് സമരം അവസാനിപ്പിച്ചത്.

ഇരവിപുരം അസംബ്ലി പ്രസിഡന്റ് അനസ് ഇരവിപുരം അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി അസൈൻ പള്ളിമുക്ക്, ജില്ലാ വൈസ് പ്രസിഡന്റ് ആദർശ് ഭാർഗവൻ, ഉല്ലാസ് ഉളിയക്കോവിൽ, ഹർഷാദ് മുതിരപ്പറമ്പ്, ഫൈസൽ അയത്തിൽ, ഫവാസ് പള്ളിമുക്ക്, അജ്മൽ, നസ്മൽ കലത്തിക്കാട് തുടങ്ങിയവർ സംസാരിച്ചു.