പുനലൂർ: സ്റ്റേറ്റ് ഫാമിംഗ് കോർപ്പറേഷനിലെ തൊഴിലാളികൾക്ക് രണ്ട് ഘട്ടങ്ങളിലായി വർദ്ധിപ്പിച്ച കൂലി അടിസ്ഥാന ശമ്പളത്തിൽ ലയിപ്പിച്ച് നൽകണമെന്നാവശ്യപ്പെട്ട് എസ്റ്റേറ്റ് തൊഴിലാളികൾ ചിതൽവെട്ടി ഓഫീസിന് മുന്നിൽ ധർണ നടത്തി. എസ്.എഫ്.സി.കെ വർക്കേഴ്സ് ഫെഡറേഷന്റെ (സി.ഐ.ടി.യു)നേതൃത്വത്തിൽ നടന്ന ധർണ മുൻ പ്രസിഡന്റ് കറവൂർ എൽ.വർഗീസ് ഉദ്ഘാടനം ചെയ്തു. മിനിമോൾ അദ്ധ്യക്ഷയായി.സെക്രട്ടറി എസ്.സജീഷ്, നെജു,മോഹനൻ തുടങ്ങിയവർ സംസാരിച്ചു.