cpi
സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗവും മുൻ കരുനാഗപ്പള്ളി എം.എൽ.എയും ആയിരുന്ന ആർ.രാമചന്ദ്രൻ അനുസ്മരണ യോഗം സി.പി.ഐ സംസ്ഥാന എക്സിക്യുട്ടീവ് അംഗവും മുൻ മന്ത്രിയുമായ മുല്ലക്കര രത്നാകരൻ ഉദ്ഘാടനം ചെയ്യുന്നു

ഓച്ചിറ: സി.പി.ഐ ഓച്ചിറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗവും മുൻ കരുനാഗപ്പള്ളി എം.എൽ.എയും ആയിരുന്ന ആർ.രാമചന്ദ്രൻ അനുസ്മരണ യോഗം നടന്നു. സി.പി.ഐ സംസ്ഥാന എക്സിക്യുട്ടീവ് അംഗവും മുൻ മന്ത്രിയുമായ മുല്ലക്കര രത്നാകരൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. ആർ.ഡി.പത്മകുമാർ അദ്ധ്യക്ഷനായി. സി.പി.ഐ കൊല്ലം ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി അഡ്വ. എം.എസ്.താര, സി.പി.ഐ മണ്ഡലം സെക്രട്ടറി എസ്. കൃഷ്ണകുമാർ, സി.പി. എം ശൂരനാട് ഏരിയ കമ്മിറ്റി അംഗം അഡ്വ .എൻ.അനിൽകുമാർ, ഓച്ചിറ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ബി.എസ്. വിനോദ്, കരുനാഗപ്പള്ളി കാർഷിക വികസന ബാങ്ക് പ്രസിഡന്റ് ആർ.സോമൻ പിള്ള, ഓച്ചിറ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് അമ്പാട്ട് അശോകൻ ,ആർ.എസ്.പി നേതാവ് എം.എസ്. ഷൗക്കത്ത്, ഓച്ചിറ പ്രസ് ക്ലബ് സെക്രട്ടറി സജി ഓച്ചിറ, കേരള കോൺഗ്രസ് നേതാവ് അബ്ദുൽസലാം അൽഹന, ജനതാദൾ നേതാവ് ഷിഹാബ്. എസ്. പൈനമൂട്, സലീം ഹാജി, ഗേളി ഷണ്മുഖൻ, ഗീതാ കുമാരി, ആർ.ശരവണൻ, കെ. നൗഷാദ്, അബ്ദുൾ ഖാദർ, ജനാർദ്ദനൻ പിള്ള, അരവിന്ദ് സുരാജ് തുടങ്ങിയവർ സംസാരിച്ചു.