പുനലൂർ: പുനലൂർ സർവീസ് സഹകരണ ബാങ്ക് ഭരണ സമിതിയിലേക്ക് 10ന് രാവിലെ 8മുതൽ വൈകിട്ട് 4വരെ പുനലൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന തിരഞ്ഞെടുപ്പിൽ ഇടത്, യു.ഡി.എഫ് മുന്നണികൾക്ക് പുറമെ ഡി.എം.കെ സ്ഥാനാർത്ഥികൾ കൂടി എത്തിയതോടെ ത്രികോണ മത്സരത്തിനുളള സാദ്ധ്യതയേറുന്നു. തിരഞ്ഞെടുപ്പ് പ്രചരണങ്ങളുടെ ഭാഗമായി ഇന്ന് വൈകിട്ട് 5ന് ഡി.എം.കെ.യുടെ നേതൃത്വത്തിൽ പുനലൂർ മാർക്കറ്റ് ജംഗ്ഷനിൽ ചേരുന്ന പൊതുസമ്മേളനം തമിഴ്നാട് ഗതാഗത വകുപ്പ് മന്ത്രി എസ്.എസ്.ശിവശങ്കർ ഉദ്ഘാടനം ചെയ്യും.കേരള സംസ്ഥാന ഘടകം സെക്രട്ടറി കെ.ആർ.മുരുകേശൻ അദ്ധ്യക്ഷനാകും. തമിഴ്നാട് ഘടകം മുൻ സംസ്ഥാന സെക്രട്ടറി ശിവപദ്മനാഥൻ മുഖ്യപ്രഭാഷണം നടത്തും. മാമ്പഴത്തറ സലീം, എസ്.രജിരാജ്,ശ്യാംലാൽ, അജിമൽ ബിൻജമാൽ തുടങ്ങിയവർ സംസാരിക്കും.