ശാസ്താംകോട്ട: പുസ്തകങ്ങളെ കാവിവത്കരിക്കുന്ന പുതിയ ദേശീയ വിദ്യാഭ്യാസ നയത്തെ പ്രകീർത്തിച്ച് കലാലയങ്ങളിൽ നരേന്ദ്ര മോദിയുടെ സെൽഫി പോയിന്റുകൾ സ്ഥാപിക്കാനുള്ള ഉത്തരവിനെതിരെ കെ.എസ്.യു , കെ.എസ്.എം.ഡി.ബി കോളേജ് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ കൂട്ടായ്മ നടത്തി. കോളജ് യൂണിയൻ ചെയർ പേഴ്സൺ ബി.എസ്. മീനാക്ഷി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് എ.അബ്ദുള്ള അദ്ധ്യക്ഷനായി. അഭിഷേക് ശിവൻ,അഞ്‌ജന ആർ.കുമാർ ,എ.അമീറ, അൻവർ ബിജു തുടങ്ങിയവർ സംസാരിച്ചു.