കൊല്ലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈഗീക ചൂഷണത്തിനിരയാക്കിയ കേസിൽ യുവാവിനെ പത്തുവർഷം കഠിനതടവിനും 75,000 രൂപ പിഴയ്ക്കും ശിക്ഷിച്ചു.

കൊല്ലം ഫസ്റ്റ് അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സേഷൻസ് (പോക്സോ) കോടതി ജഡ്‌ജ് പി.എൻ.വിനോദാണ് ചാത്തന്നൂർ മീനാട്‌ ഇടനാട് ചേരിയിൽ വിനീത് ഭവനിൽ വിനീതിനെ (33) ശിക്ഷിച്ചത്.

അസ്വസ്ഥതകൾ അനുഭവപ്പെട്ട കുട്ടി അമ്മയോട് പീഡനവിവരം വെളിപ്പെടുത്തുകയായിരുന്നു. കൊട്ടിയം സർക്കിൾ ഇൻസ്‌പെക്ടർ ജി.അജയനാദാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ സോജ തുളസീധരൻ, അഡ്വ. അഞ്ജിത രാജ് എന്നിവർ ഹാജരായി.