ഭാരത സർക്കാരിന്റെ പേറ്റന്റ്
കൊല്ലം: സമുദ്രാന്തര പഠനം അനായാസമാക്കാൻ നിർമ്മിച്ച റോബോട്ടിന് ഭാരത സർക്കാരിന്റെ പേറ്റന്റ്. പരിസ്ഥിതി ശാസ്ത്രജ്ഞനും കേരള യൂണിവേഴ്സിറ്റി സുവോളജി മുൻ അദ്ധ്യാപകനും സിംഗപ്പൂർ ഇന്റർനാഷണൽ യൂണിവേഴ്സിറ്റിയിലെ പ്രൊഫസറുമായ ഡോ. സൈനുദ്ദീൻ പട്ടാഴിക്കാണ് പേറ്റന്റ് ലഭിച്ചത്.
ജലത്തിന്റെ താപനില, ഓക്സിജൻ, കാർബൺഡയോക്‌സൈഡ്, ലവണാംശം, സമ്മർദ്ദം, പി.എച്ച്, ഘന ലോഹങ്ങൾ എന്നിവ വേർതിരിച്ചറിയാൻ റോബോട്ടിനാകും. ഫോട്ടോയും വീഡിയോയും പകർത്തും.
നിലവിൽ സമുദ്രാന്തർഭാഗത്തെ വസ്തുക്കൾ തിരിച്ചറിയാൻ സോണാർ സിസ്റ്റം കൊണ്ടുള്ള മെറ്റൽ ഡിറ്റക്ടറും മത്സ്യസമ്പത്ത് തിട്ടപ്പെടുത്താനുള്ള ഉപകരണങ്ങളും മാത്രമേയുള്ളു. എന്നാൽ ജലപരിശോധന, മത്സ്യസമ്പത്ത്, മറ്റ് ജീവജാലങ്ങൾ എന്നിവയെപ്പറ്റി ഒരുമിച്ച് വിവരങ്ങൾ ശേഖരിക്കാൻ റോബോട്ടിനാകും.
നേരത്തെ കോംപാക്ട് ഡി.എൻ.എ അനലൈസർ കണ്ടുപിടിച്ചതിന് ഭാരത സർക്കാരിന്റെ പേറ്റന്റ് ഡോ. സൈനുദ്ദീൻ പട്ടാഴിക്ക് ലഭിച്ചിരുന്നു.
കുഞ്ഞനെങ്കിലും പവർഫുൾ!
 വിവിധ തരത്തിലുള്ള സെൻസറുകൾ
 ഡാറ്റാ പ്രോസസർ യൂണിറ്റുകൾ
 വാട്ടർ പ്രൂഫ് ക്യാമറ
 പ്രവർത്തിക്കുന്നത് ബാറ്ററിയിൽ
 ഡാറ്റ സൂക്ഷിക്കാൻ എസ്.ഡി കാർഡുകൾ
ഭാരം - 1.5 കിലോഗ്രാം
പഠനം നടത്താവുന്ന ആഴം - 500 മീറ്റർ
നിമ്മാണ ചെലവ് ₹ 3 ലക്ഷം
സമുദ്രജലത്തിലെ താപ വ്യതിയാനം, അടിത്തട്ടിലുള്ള പ്രതിഭാസങ്ങൾ മുതലായവ പഠിക്കാൻ റോബോട്ട് സഹായിക്കും.
ഡോ. സൈനുദ്ദീൻ പട്ടാഴി