കൊല്ലം: അഖില കേരള കുടിപ്പള്ളിക്കൂടം ആശാൻ അസോസിയേഷന്റെ 41-ാം സംസ്ഥാന സമ്മേളനം 10ന് രാവിലെ 10ന് ചവറ ശങ്കരമംഗലം എസ്.എൻ.ഡി.പി യൂണിയൻ ഓഡിറ്റോറിയത്തിൽ എൻ.കെ.പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്യും.
രക്ഷാധികാരി ചവറ സുരേന്ദ്രൻപിള്ള അദ്ധ്യക്ഷനാകും. ഡോ. സുജിത്ത് വിജയൻപിള്ള എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും. കോവൂർ കുഞ്ഞുമോൻ എം.എൽ.എ മുതിർന്ന ആശാന്മാരെ ആദരിക്കും. ഡെപ്യൂട്ടി മേയർ കൊല്ലം മധു, മുനിസിപ്പൽ ചെയർമാൻ കോട്ടയിൽ രാജു, ജില്ലാ പഞ്ചായത്തംഗം അഡ്വ. സി.പി.സുധീഷ് കുമാർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിസന്റ് സന്തോഷ് തുപ്പാശേരി, ചവറ പഞ്ചായത്ത് പ്രസിഡന്റ് ജെ.ആർ.സുരേഷ് കുമാർ, പന്മന പഞ്ചായത്ത് പ്രസിസന്റ് എം.ഷമി തുടങ്ങിയവർ സംസാരിക്കും. 11.30ന് ഭാഷാപഠനവും കുടിപ്പള്ളിക്കൂടങ്ങളും എന്ന വിഷയത്തിൽ നടക്കുന്ന സെമിനാർ ആർ.പവിത്രൻ ഉദ്ഘാടനം ചെയ്യും. കുരീപ്പുഴ ഫ്രാൻസിസ്, മോഹൻ പുന്തല, രാജീവ്.ഡി പരിമണം, ഉണ്ണി വി.ജെ.നായർ തുടങ്ങിയവർ സംസാരിക്കും. കുടിപ്പള്ളിക്കൂടം ആശാന്മാരുടെ വേതന വർദ്ധനവിനുള്ള സമര പരിപാടികൾക്ക് സമ്മേളനം രൂപം നൽകുമെന്ന് രക്ഷാധികാരി ചവറ സുരേന്ദ്രൻപിള്ളയും ജനറൽ സെക്രട്ടറി ഇടക്കുളങ്ങര തുളസിയും അറിയിച്ചു.